പീഡന കേസ് പ്രതിക്ക് ശിക്ഷ 204 വർഷം, സംഭവം പത്തനാപുരത്ത്

Advertisement

പത്തനാപുരം:  മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 100 വർഷം കഠിനതടവിനു ശിക്ഷിച്ച പത്തനാപുരം സ്വദേശിക്ക്  എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 104 വർഷം തടവു ശിക്ഷ. കടയ്ക്കാമൺ വിനോദ് ഭവനിൽ വിനോദാണ്(32) രണ്ടു കേസുകളിൽ തടവു ശിക്ഷ അനുഭവിക്കേണ്ടത്. മൂന്ന്  വയസ്സുകാരിയെ പീഡിപ്പിച്ചതിന്  100 വർഷം കഠിനതടവിനും  4 ലക്ഷം രൂപ പിഴ ഒടുക്കാനും  കഴിഞ്ഞ ബുധനാഴ്ചയാണ്  അടൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിന്നാലെയാണ് 

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ 104 വർഷം തടവിനും 4.2 ലക്ഷം രൂപ പിഴ ഒടുക്കാനും സ്പെഷൽ ജഡ്ജ് എ.സമീർ വിധിച്ചത്. 2020-2021 വർഷത്തിൽ 

പല ദിവസങ്ങളിലായി 8 വയസ്സു കാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിച്ചെന്നാണു കേസ്.

2021ൽ അടൂർ ഇൻസ്പെക്ടറായിരുന്ന ടി.ഡി.പ്രജീഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സ്മിത ജോൺ ഹാജരായി