ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Advertisement

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.എന്‍. വിനോദാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 10നാണ് പ്രതിഭാഗം ജാമ്യപക്ഷ നല്‍കിയത്. ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വാദം കേട്ടിരുന്നു. കേസ് 26ന് വീണ്ടും പരിഗണിക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് തടഞ്ഞിരുന്നു. ഇതിനാല്‍ കൊല്ലം കോടതിയില്‍ നടന്നുവരുന്ന വിചാരണ നടപടി വൈകിയേക്കും.

Advertisement