ചവറ ഉപജില്ലാ ശാസ്ത്രമേള മൈനാഗപ്പള്ളി മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

Advertisement

മൈനാഗപ്പള്ളി:ചവറ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവർത്തിപരിചയ,ഐ.ടി മേള മൈനാഗപ്പള്ളി മിലാദി ശരീഫ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.ഒക്ടോബർ 19ന് സമാപിക്കും.69 സ്കൂളുകളിൽ നിന്നായി മൂവായിരത്തിൽപ്പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും കരകൗശല മികവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രമേളകൾ സംഘടിപ്പിച്ചിരിക്കുന്നത്.സ്കൂൾ മാനേജർ ഐ.സൈഫുദ്ദീൻ പതാക ഉയർത്തിയതോടെ മേള ആരംഭിച്ചു.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിജിന നൗഫൽ അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം നിർവഹിച്ചു.ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യപ്രഭാഷണം നടത്തി.ചവറ എഇ പി.സജി,ചവറ ബിപിസി കിഷോർ.കെ.കൊച്ചയ്യം,നൂൺമീൽ ഓഫീസർ ഗോപകുമാർ,പഞ്ചായത്ത്
വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി,പിടിഎ പ്രസിഡന്റ് കെ.ഇ ഷാജഹാൻ,ഐ.ഷാനവാസ്,അഷറഫ്,പ്രിൻസിപ്പൽ സി.എസ് ലത,ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സഞ്ജീവ് കുമാർ,ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എബി ജോൺ,എബി പാപ്പച്ചൻ,കല്ലട ഗിരീഷ്,ബൈജു ശാന്തിരംഗം,ടി.എ ഹസൻ തുടങ്ങിയവർ സംസാരിച്ചു.