കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ എൽ.പി,യു.പി വിദ്യാർത്ഥികൾക്ക് അയോദ്ധനകലയായ കരാട്ടേയിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്നിച്ചിറകുകൾ’ പദ്ധതിക്ക് തുടക്കമായി.ഷിഹാൻ മധുവിന്റെ നേതൃത്വത്തിൽ മുപ്പതോളം ബ്ലാക്ക് ബെൽറ്റേഴ്സ് ആണ് പരിശീലനം നൽകുന്നത്.പഞ്ചായത്തിലെ എല്ലാ കുട്ടികൾക്കും സ്വയം പ്രതിരോധത്തിനുള്ള കഴിവ് നൽകുക എന്നതാണ് ലക്ഷ്യം.ജനകീയസൂത്രണം 2023 പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ
ഉദ്ഘാടനം കുന്നത്തൂർ നെടിയവിള ഗവ.എൽ.പി സ്ക്കൂളിൽ പ്രസിഡന്റ്
കെ.വത്സലകുമാരി നിർവഹിച്ചു.വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വിനോദ് കുമാർ പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡാനിയേൽ തരകൻ,ഷീജ രാധാകൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,എസ്.എം.സി ചെയർമാൻ ശ്യാം, പഞ്ചായത്ത് ജീവനക്കാർ,പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും പ്രഥമ അധ്യാപകർ,പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീലേഖ സ്വാഗതവും സ്കൂൾ എച്ച്.എം സുബു കുമാർ നന്ദിയും പറഞ്ഞു.