കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര-പുത്തൂര്‍ റോഡില്‍ ബൈക്കപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. അവണൂര്‍ പത്തടി മലമുകളില്‍ വീട്ടില്‍ സുരേഷ്-അമ്പിളി ദമ്പതികളുടെ മകന്‍ സുബീഷ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10ന് പത്തടി ജങ്ഷനിലാണ് അപകടം നടന്നത്.
സുബീഷും സുഹൃത്ത് വൈശാഖും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബൈക്ക് ഓടിച്ചിരുന്ന വൈശാഖിന് പരിക്കേറ്റിട്ടുണ്ട്. തലവൂര്‍ ഡിവിഎച്ച്എസ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുബീഷ് ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ബൈക്ക് 30 മീറ്റര്‍ ദൂരേക്ക് പോയി. സംഭവത്തില്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരന്‍: ശ്രീജേഷ്.