കരുനാഗപ്പള്ളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി, പ്രതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി . മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കുലശേഖരപുരം വില്ലേജില്‍ ആദിനാട് വടക്ക് മുറിയില്‍, പാലമൂട്ടില്‍ വീട്ടില്‍ ഹരിക്കുട്ടന്‍ (23) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കരുനാഗപ്പള്ളി മരുതൂര്‍ കുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതി 36 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. പണയം വെച്ച ആഭരണങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സിപിഒ മാരായ രാജീവ്, ഹാഷിം, മാനു ലാൽ സിപിഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.