കാസ് നാടകോത്സവം “മണികർണിക “മികച്ച നാടകം

Advertisement


കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി കാസ് നാടകോത്സവത്തിൽ തിരുവനന്തപുരം സൗപർണികയുടെ നാടകം “മണികർണിക “ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സങ്കീർത്തനയുടെ നാടകം “ചിറക് “രണ്ടാം സ്ഥാനവും നേടി.

മികച്ച നാടക രചയിതാവ് അശോക് ശശി (നാടകം മണികർണിക), മികച്ച സംവിധായകൻ രാജീവൻ മമ്മിളി (നാടകം ചിറക്), മികച്ച നടൻ കരുമം സുരേഷ് (നാടകം ചിറക്, )മികച്ച നടി ഗ്രീഷ്മ ഉദയ് (നാടകം മണികർണിക )സ്പെഷ്യൽ ജൂറി അവാർഡ് നടി സുനിത മനോജ്‌ (നാടകം മൊഴി )ഡോ. സുജിത് വിജയൻപിള്ള അവാർഡ് വിതരണം നിർവഹിച്ചു. കാസ് പ്രസിഡന്റ്‌ ആർ രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു, സെക്രട്ടറി സജീവ് മാമ്പറ, നജീബ് മണ്ണെൽ, ജെ എ കബീർ, കല്ലേലിഭാഗം ബാബു, അരവിന്ദകുമാർ റെജി ഫോട്ടോ പാർക്ക്‌, മഹേഷ്‌ പണിക്കർ,ഇടകുളങ്ങര ഗോപൻ എസ്.രാധാകൃഷ്ണൻ ശിവകുമാർ, അജയകുമാർ, നിസാർകത്തുങ്കൽ എന്നിവർ സംസാരിച്ചു

Advertisement