യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

Advertisement

യുവാവിന്റെ പക്കല്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചെടുത്ത പ്രതികള്‍ പിടിയിലായി. മുഖത്തല, കിഴവൂര്‍, ബ്രോണോ വിലാസത്തില്‍ അജേഷ് (21), മങ്ങാട്, ഫ്രണ്ട്സ് നഗര്‍, കുറുവിലഴികം, അക്ഷയ് (24) എന്നിവരാണ്് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13ന് രാത്രി 9.45 മണിയോടെ ഇരവിപുരം സ്വദേശി റോഷന്റെ സുഹൃത്തായ സെയ്ദലി പ്രതികള്‍ക്ക് കൊടുക്കാനുണ്ടായ പണത്തെ ചൊല്ലി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് സെയ്ദലിയും റോഷനും മറ്റൊരു സുഹൃത്തായ നിഷാദും ബൈക്കില്‍ കയറി
സ്ഥലം വിടാന്‍ ശ്രമിക്കുന്നിടയില്‍ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞ് വീഴുകയാ
യിരുന്നു.
പരിക്ക്പറ്റിയ റോഷനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന വ്യാജേന പ്രതികളുടെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ചു. റോഷന്റെ കൈയിലുണ്ടായിരുന്ന 63,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ഇവര്‍ കൈക്കലാക്കുകയും
ചെയ്തു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്
രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.