സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാള്‍ പിടിയില്‍

Advertisement

കൊല്ലം: മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളില്‍ നിന്നും പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കൊറ്റംകര, പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്യാംകുമാര്‍ (33) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്. രണ്ട് വ്യത്യസ്ത സഹകരണ ബാങ്കുകളിലായി പലപ്പോഴായി പ്രതി 191.9 ഗ്രാം തൂക്കം വരുന്ന 23 വ്യാജ സ്വര്‍ണ്ണ വളകള്‍ പണയം വെച്ചാണ് ഏഴ് ലക്ഷത്തി എണ്‍പതിനായിരം രൂപ തട്ടിയെടുത്തത്.
സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പണയംവെച്ച ആഭരണങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിയാന്‍
കഴിഞ്ഞത്. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍
ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കിളികൊ
ല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്ഐ നിസ്സാം, എഎ
സ്ഐ ബിന്ദുമോള്‍, സിപിഒ സാജ് ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement