പടിഞ്ഞാറെകല്ലട. ഗ്രാമപഞ്ചായത്തിന് മൃഗസംരക്ഷണവകുപ്പ് അനുവദിച്ചുനൽകിയ 35ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലസ്ഥാപനം മൃഗസംരക്ഷണ -ക്ഷീരവകുപ്പ് മന്ത്രി ചിഞ്ചുറാണി. ജെ. നിർവഹിച്ചു.
ദാരിദ്ര്യനിർമാർജനത്തിന് പരമപ്രാധാന്യം നൽകിയുള്ള പദ്ധതികൾക്ക് വകുപ്പ് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഞ്ചായത്തുകൾക്ക് പ്രത്യേകപരിഗണന വകുപ്പ് നൽകുമെന്നും അവർ അറിയിച്ചു.
കോവൂർ കുഞ്ഞുമോൻ എം. എൽ. ഏ അധ്യക്ഷതവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എൽ. സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ കെ. സുധീർ, അംബികകുമാരി, ഉഷാലയം ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. രതീഷ് വൈ. ഷാജഹാൻ, പഞ്ചായത്ത് അംഗങ്ങളായ റ്റി. ശിവരാജൻ, റജീല,ഷീലാകുമാരി, എൻ. ഓമനക്കുട്ടൻപിള്ള, എൻ. ശിവാനന്ദൻ, സുനിതദാസ്, പഞ്ചായത്ത് സെക്രട്ടറി കെ. സീമ എന്നിവർ ആശംസകൾ നേർന്നു. ഡോ. വി. വിജയ് നന്ദി രേഖപ്പെടുത്തി