ദളവാപുരത്ത് ലോറി പാടേ മറിഞ്ഞ് അപകടം

Advertisement

ചവറ. തെക്കുംഭാഗം ദളവാപുരത്ത് തമിഴ്നാട്ടില്‍ നിന്നും വന്ന തേങ്ങലോറി മറിഞ്ഞു. പാടേ മറിഞ്ഞ ലോറി താഴ്ചയിലേക്കു വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പുലര്‍ച്ചെയാണ് അപകടം. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുവാന്‍ ശ്രമം തുടങ്ങി.