പുനലൂര്‍: അയല്‍വാസിയായ എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 51 കാരനായ പ്രതിക്ക് 48 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഇടമുളയ്ക്കല്‍, പടിഞ്ഞാറ്റിന്‍കര, മാമ്പഴക്കോണം ലക്ഷംവീട് കോളനിയില്‍ അശോകനെ ആണ് ആണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴയായി 75,000 രൂപയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം കഠിന തടവും കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നഷ്ടപരിഹാരം നല്‍കാത്ത പക്ഷം നാല് മാസം വെറും തടവും ശിക്ഷയായി വിധിച്ചു. പുനലൂര്‍ ഫസ്റ്റ് ട്രാക്ക് കോടതിയിലെ സ്‌പെഷ്യല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് റ്റി.ഡി. ബൈജുവാണ് ശിക്ഷിച്ചത്.
2017 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എ. അഭിലാഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. അജിത്ത് ഹാജരായി.