ചവറ ഉപജില്ലാ ശാസ്ത്രമേള കൊറ്റംകുളങ്ങര വിഎച്ച്എസ്എസ് മുന്നിൽ

Advertisement

മൈനാഗപ്പള്ളി. മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചവറ ഉപജില്ല ശാസ്ത്രമേളയിൽ കൊറ്റംകുളങ്ങര വിഎച്ച്എസ്എസ് ഏറ്റവും മുന്നിലെത്തി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളയിൽ എൽപി, യുപി,എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ 730 പോയിന്റുകൾ കരസ്ഥമാക്കി കൊറ്റംകുളങ്ങര സ്കൂൾ. 69 സ്കൂളുകളിൽ നിന്നായി 3000ത്തിൽ പരം കുട്ടികളാണ് മേളയിൽ പങ്കെടുത്തത്.

ചവറ ഉപജില്ലാ ശാസ്ത്രമേള.
ഗവ.വി.എച്ച്.എസ്.എസ്. കൊറ്റന്‍കുളങ്ങര മികച്ച സ്കൂള്‍

ഒക്ടോബര്‍ 18,19 തീയതികളില്‍ മൈനാഗപ്പള്ളി മിലാദെഷെരീഫ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചവറ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി. മേളയില്‍ ഗവ.വി.എച്ച്.എസ്.എസ്. കൊറ്റന്‍കുളങ്ങര 722പോയിന്റോടെ മികച്ച സ്കൂളായി
ഓവറോള്‍ ചാമ്പ്യന്‍മാര്‍
ശാസ്ത്രമേള
ഗവ.എല്‍.പി.എസ് കോവൂര്‍ (എല്‍.പി വിഭാഗം)
ഗവ.യു.പി.എസ്. ചവറ സൗത്ത് (യു.പി. വിഭാഗം)
എസ്.വി.പി.എം.എച്ച്.എസ്.(എച്ച്.എസ്.)
ഗവ.എച്ച്.എസ്.എസ് അയ്യന്‍കോയിക്കല്‍ (എച്ച്.എസ്.എസ്.)
ഗണിതശാസ്ത്രമേള
മുളയ്ക്കല്‍ എല്‍.പി.എസ്, തേവലക്കര (എല്‍.പി വിഭാഗം)
എസ്.ബി.വി.എസ്. ജി.എച്ച്.എസ്.എസ്. പന്മനമനയില്‍ (യു.പി. വിഭാഗം)
എസ്.വി.പി.എം.എച്ച്.എസ്. വടക്കുംതല (എച്ച്.എസ്.)
ഗവ.വി.എച്ച്.എസ്.എസ്. കൊറ്റന്‍കുളങ്ങര (എച്ച്.എസ്.എസ്.)
പ്രവര്‍ത്തിപരിചയമേള
ഗവ.യു.പി.എസ്, ചിറ്റൂര്‍ (എല്‍.പി വിഭാഗം)
ഗവ.യു.പി.എസ്, ചിറ്റൂര്‍ (യു.പി. വിഭാഗം)
ഗവ.വി.എച്ച്.എസ്.എസ്. കൊറ്റന്‍കുളങ്ങര (എച്ച്.എസ്.)
ഗവ.വി.എച്ച്.എസ്.എസ്. കൊറ്റന്‍കുളങ്ങര (എച്ച്.എസ്.എസ്.)
സാമൂഹ്യശാസ്ത്രമേള
തെക്കൻ ഗുരുവായൂർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തേവലക്കര (എല്‍.പി വിഭാഗം)
ഗവ.യു.പി.എസ്, മുക്കുത്തോട് , ചവറ (യു.പി. വിഭാഗം)
എസ്.വി.പി.എം.എച്ച്.എസ്. വടക്കുംതല (എച്ച്.എസ്.)
ഗവ.എച്ച്.എസ്. ചവറ (എച്ച്.എസ്.എസ്.)

ഐ.ടി മേള
ഗവ.എച്ച്.എസ്.എസ് അയ്യന്‍കോയിക്കല്‍ (യുപി., എച്ച്.എസ്., എച്ച്.എസ്.എസ്)


ശാസ്ത്രമേളയുടെ സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം സെയ്ദ് അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ.എസ് കല്ലേലി ഭാഗം മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് പ്രസിഡന്‍റ് അൻസർ ഷാഫി,അംഗം വൈ ഷാജഹാൻ,പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബി സേതുലക്ഷ്മി, രാജി രാമചന്ദ്രൻ,ഷിജിന നൗഫൽ, റാഫിയാ നവാസ് , ഐ സൈഫുദ്ദീൻ, പി സജി, ഐ ഷാനവാസ്, സി എസ് ലത, സഞ്ജീവ് കുമാർ, എബി ജോൺ, അബ്ദുൽസലാം, എബി പാപ്പച്ചൻ, കല്ലട ഗിരീഷ്, ടി എ ഹസൻ, റഷീദ്,തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement