വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി

Advertisement

ചവറ:വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത്ത്(42) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നീണ്ടകര വെളിത്തുരുത്ത് ബീവറേജസിന് സമീപമുള്ള റോഡില്‍ വാഹന പരിശോധന നടത്തിവരവേ അതുവഴി മോട്ടോര്‍ സൈക്കിളിലെത്തിയ രഞ്ജിത്ത് വാഹനം നിര്‍ത്താനുള്ള പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് മോട്ടോര്‍ സൈക്കിള്‍ പരിശോധന നടത്തകയായിരു എസ്ഐയെ  ഇടിപ്പിച്ച ശേഷം രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം ഇടിപ്പിച്ചതില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ഇടതുകൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.