ഒരിക്കലും സങ്കുചിതമായി ചിന്തിക്കാത്ത പ്രസ്ഥാനമാണ് എൻ എസ് എസ്, എന്‍വി അയ്യപ്പന്‍പിള്ള

Advertisement

ശാസ്താംകോട്ട. ഒരിക്കലും സങ്കുചിതമായിച്ചിന്തിക്കാത്ത പ്രസ്ഥാനമാണ് എൻ എസ് എസ് എന്നും ഇന്ത്യൻ ഭരണകൂടത്തിന്റെ അടിസ്ഥാന തത്വങ്ങൾ രൂപപ്പെടും മുമ്പ് ആ മഹത് തത്വങ്ങൾ പലതും സ്വയം നടപ്പാക്കിയ പ്രസ്ഥാനമാണ് അതെന്നും എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍വി അയ്യപ്പന്‍പിള്ള പറഞ്ഞു. വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസിന്‍റെ ചരിത്രം പരിശോധിച്ചാൽ. ഇക്കാര്യം വ്യക്തമാണ് . പിടിയരിയിലൂടെ സമാഹരിച്ച സമ്പത്ത് ആണതിന്‍റെ ആസ്തി. എൻ എസ് എസിന്റ ശബ്ദം വേറിട്ടതാകുന്നത് ഈ നിലപാടുകളിലാണ് . .
എന്‍എസിഎസിലെ കുറച്ചുപേര്‍ക്കു ഗുണമുണ്ടാകുമെന്ന ഭയന്ന് സാമ്പത്തിക സംവരണം നൽകുന്നതിനെ എതിര്‍ത്ത് സഹോദര സമുദായങ്ങൾ പോലും കോടതിയിലെത്തി. നിലവിലെ സംവരണം നിയമ വിരുദ്ധമാണ്. ജാതികളുടെ പേരിൽ വിഭാഗീയത വളർത്താനാണ് അധികാരികൾ ശ്രമിക്കുന്നത് അദ്ദേഹം പറഞ്ഞു.

കരയോഗം പ്രസിഡന്റ് സി. മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് ടി. സത്യവ്രതന്‍പിള്ള,യൂണിയന്‍ ഭരണ സമിതി അംഗം ആര്‍ ജി പിള്ള,യൂണിയന്‍ സെക്രട്ടറി ആര്‍ ദീപു,കരയോഗം സെക്രട്ടറി ജി. രാധാകൃഷ്ണപിള്ള, ട്രഷറര്‍ ആര്‍. കെ. നായര്‍,ഭരണ സമിതി അംഗം ആര്‍. സുരേന്ദ്രന്‍പിള്ള, യൂണിയന്‍ പ്രതിനിധി കെ. ശിവന്‍പിള്ള,വനിതാ സമാജം പ്രസിഡന്റ് മായാറാണി, സെക്രട്ടറി സി. സുഷമകുമാരി ജനല്‍ കണ്‍വീനര്‍ എസ്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ജീവിത വിജയത്തില്‍ വായനയുടെ സ്വാധീനം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഹരികുറിശേരി, ലഹരിയും സാമൂഹികപ്രതിരോധവും എന്ന വിഷയത്തില്‍ നാഷണല്‍ സര്‍വീസ് സ്കീം കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി ഗോപകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

രാവിലെ പത്തിന് മെഡിക്കല്‍ ക്യാംപ് ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ ജയകുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisement