ശാസ്താംകോട്ട പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും സന്ദർശിച്ച് കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കന്‍ററി സ്കൂളിലെ എസ് പി സി കേഡറ്റുകൾ

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും സന്ദർശിച്ച് കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ പ്രവർത്തനം വിലയിരുത്തി.ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ സുധീർ സി.എൽ,എസ്ഐ കെ.എച്ച് ഷാനവാസ് എന്നിവർ ചേർന്നും ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലും കേഡറ്റുകളെ സ്വീകരിച്ചു.അസ്സിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സജീവ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.എസ്പിസിയുടെ 44 സീനിയർ കേഡറ്റുകളാണ് സന്ദർശനം നടത്തിയത്.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ.ഒ ദീപക് കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷോബിൻ വിൻസെന്റ്,അധ്യാപകരായ ജയലക്ഷമി.എസ്,ഗിരീഷ്.എസ് എന്നിവർ കേഡറ്റുകളെ അനുഗമിച്ചു