ശൂരനാട് തെക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണം ഒരു വിഭാഗം ബഹിഷ്കരിച്ചു

Advertisement

ശൂരനാട് തെക്ക്. പതാരം സര്‍വീസ് സഹകരണ ബാങ്ക് നിയമനത്തര്‍ക്കത്തെതുടര്‍ന്ന് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായി. ബാങ്ക് ഭരണം തന്നെ നഷ്ടമായ ശൂരനാട്ട് പുതുതായി നിയമിച്ച മണ്ഡലം പ്രസിഡന്‍റിന്റെ സ്ഥാനാരോഹണം ഒരു വിഭാഗം ബഹിഷ്‌കരിച്ചു.
ആര്‍ ഡി പ്രകാശിനെയാണ് പുതുതായി മണ്ഡലം പ്രസിഡന്‌റ് ആയി നിയമിച്ചത്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജേശേഖരന്റെ താല്‍പര്യത്തില്‍ നിയമിക്കപ്പെട്ടതാണെന്ന അസ്വാരസ്യം നിലവിലുണ്ട്.
മണ്ഡലത്തിലെ വിഭാഗീയത പരിഹരിക്കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പുതിയ നിയമനം. കോണ്‍ഗ്രസ് ഏറെ ശക്തമായിരുന്ന പഞ്ചായത്തില്‍ നില പരുങ്ങലിലാണ്.
നിലവിലെ മണ്ഡലം പ്രസിഡന്‌റ് കൊമ്പിപ്പിള്ളില്‍ സന്തോഷ്, പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ മുഹമ്മദ്കുഞ്ഞ്, കര്‍ഷകകോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‌റ് എസ് സുഭാഷ്,കര്‍ഷക കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്‌റ് എം പൂക്കുഞ്ഞ്, കിടങ്ങ.ം ക്ഷീരസംഘം പ്രസിഡന്‌റ് സമീര്‍ യൂസുഫ്, യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‌റ് പതാരം കലേഷ്,മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് സജീഹ്,ഐഎന്‍ടി.യുസി മണ്ഡലം പ്രസിഡന്‌റ് ഗിരീഷ്,ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്‌റ് രാജു. നിരവധി ബൂത്ത്ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.

പതാരം ബാങ്കില്‍ നിലവിലിരുന്ന നാല് ഒഴിവുകള്‍ ഏകപക്ഷീയമായി പ്രസിഡന്റും നാല് ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് നികത്തി എന്നും തങ്ങളുടെ കള്ള ഒപ്പിട്ട് ഡിസിസി നിര്‍ദ്ദേശം അവഗണിച്ച് നിയമനം നടത്തി എന്നും ആരോപിച്ച് നാല് ഭരണ സമിതി അംഗങ്ങള്‍ രാജി വയ്ക്കുകയും ഭൂരിപക്ഷം നഷ്ടപ്പെട്ട ബാങ്ക് ഭരണ സമിതി സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ബാങ്ക് ഭരണം നഷ്ടപ്പെടുത്തിയതിന് ബാങ്ക് പ്രസിഡന്‌റ്ും ഡിസിസി ബാരവാഹിയുമായിരുന്ന കെ കൃഷ്ണന്‍കുട്ടി നായരെ പാര്‍ട്ടിയില്‍നിന്നും സസ്‌പെന്‍ഡു ചെയ്തിരുന്നു.
നിയമനത്തിനെതിരെ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ കേസ് ഹൈക്കോടതിയിലുണ്ട്.ട വ്യാപ ഒപ്പ് രേഖപ്പെടുത്തി എന്ന പരാതിയില്‍ നാല് ഭരണ സമിതി അംഗങ്ങള്‍ നല്‍കിയ പരാതിയും അന്വേഷണത്തിലാണ്.
നവംബര്‍ 11ന് നടക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കെയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിഭാഗീയത കളിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അകലെയിരുന്ന് നാട്ടുകാര്യങ്ങള്‍ നിയന്ത്രിക്കുന്ന ചിലരാണ് പ്രശ്‌നം വഷളാക്കുന്നത്. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്ന ഇവര്‍ പറയുന്നു. ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍്ഡിഎഫ് ശക്തമായി രംഗത്തിറങ്ങാനിടയുണ്ട്. കോണ്‍ഗ്രസ് ഒന്നിച്ചു മല്‍സരിക്കുന്ന കാര്യം സംശയത്തിലാണ്.

Advertisement