മഹിളാ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം വിതച്ച് ശാസ്താംകോട്ട ബ്ലോക്കിൽ ‘ഉത്സാഹ്’ കൺവൻഷൻ

Advertisement

ശാസ്താംകോട്ട:നൂറു കണക്കിന് മഹിളാ കോൺഗ്രസ്സ് പ്രവർത്തകരിൽ ആവേശം വിതച്ച് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ പേരിൽ ‘ഉത്സാഹ്’ എന്ന പേരിൽ നടന്ന കൺവൻഷൻ വ്യത്യസ്ഥമായി.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി കൺവൻഷൻ ഉദ്ഘാടനം ചെയ്തു.സ്ത്രീ സുരക്ഷ ഉയർത്തി അധികാരത്തിൽ വന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടതായി അവർ ചൂണ്ടിക്കാട്ടി.ആംബുലൻസിലും ആശുപത്രി ഐസിയുവിലും വീടുകളിൽ ഉറങ്ങികിടക്കുന്ന കുട്ടികളക്കം പ്രായഭേദമന്യേ പീഢനത്തിന് ഇരയാകുകയാണ്.പ്രതികളെ പോലീസും ഭരണക്കാരും സിപിഎമ്മും ചേർന്ന് സംരക്ഷിക്കുകയാണന്നും
ജെബിമേത്തർ ആരോപിച്ചു.ബ്ലോക്ക് പ്രസിഡന്റ് എസ്.ബീനാകുമാരി അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫേബ സുദർശനൻ,സംസ്ഥാന വൈസ് പ്രസിഡന്റ് യു.വഹീദ,ജനറൽ സെക്രട്ടറിമാരായ ആർ.രശ്മി,ലാലി ജോൺ,മാര്യത്ത് ബീവി,പ്രഭ അനിൽ,എം.വി.ശശികുമാരൻ നായർ ,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,ഗോകുലം അനിൽ,മിനി സൂര്യകുമാർ,ഉമദേവി,ബി.സേതു ലക്ഷ്മി,ജയശ്രീരമണൻ,ദുലാരി,
നൂർജഹാൻ ഇബ്രാഹിം,ശ്രീജ രാധാകൃഷ്ണൻ,രതി വിജയൻ,അനില ആനി ലാസർ,ബീന പ്രസാദ്,ജലജ,സിന്ധു പ്രസാദ്,മേഴ്സി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement