പോരുവഴിയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി, അധ്യാപകനായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Advertisement

ചക്കുവള്ളി.സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായ കേസ്സിൽ അധ്യാപകനായ മുതിർന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ.കെപിഎസ്ടിഎ ഭാരവാഹി കൂടിയായ പോരുവഴി ശാസ്താംനട സ്വദേശി ആർ.ജി ഗോപാലകൃഷ്ണ പിള്ള യാണ് അറസ്റ്റിലായത്.കുന്നത്തൂർ താലൂക്കിലെ സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായ ഗോപാലകൃഷ്ണപിള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികളെ ലൈംഗികതാല്‍പര്യത്തോടെ ഉപദ്രവിച്ചതായാണ് പരാതി .അടുത്തിടെ കുട്ടികൾ താമസിച്ച് പഠനം നടത്തി വരുന്ന ഹോസ്റ്റലിൽ നടന്ന പരിപാടിക്കിടയിൽ തങ്ങൾക്കുണ്ടായ ദുരനുഭവം അറിയിക്കുകയായിരുന്നു.തുടർന്ന് അധികൃതർ കൊല്ലം ചൈൽഡ് ലൈനിൽ വിവരം കൈമാറി.
ശൂരനാട് പോലീസാണ് പോക്സോ,അട്രോസിറ്റീസ് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.