കരുനാഗപ്പള്ളിയില്‍ എംഡിഎംഎ വില്‍പ്പനക്കാരനെ ത്രാസ് സഹിതം പിടികൂടി

Advertisement

കരുനാഗപ്പള്ളി . എക്സൈസ് റെയ്ഡിൽ, വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡി എം എ യുമായി
ഓച്ചിറ മേമന തെക്ക് മുറിയിൽ ശിവാലയം വീട്ടിൽ ഗോകുൽ ഗോപാൽ(35) നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 4ഗ്രാം
എംഡി എം എ യും ഇത് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് റെയിഡ് നടത്തിയത്.

ഇയാൾ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വൻതോതിൽ എംഡി എം എ എത്തിച്ചു നൽകിയിരുന്നതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഇയാൾക്കൊപ്പം മറ്റു ചിലരും ഉൾപ്പെട്ടിട്ടുള്ളതായി വിവരമുണ്ട്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ പരിധിയിൽ നിന്നും എംഡിഎംഐയുമായി 10 പേരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിട്ടുണ്ട്.അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
റെയ്ഡിന് പ്രിവന്റിവ് ഓഫീസർ എബിമോൻ കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് അൻഷാദ്, ശ്രീകുമാർ, ആർ അഖിൽ, എസ് അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ് നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement