കരുനാഗപ്പള്ളി. റെയിൽവേ സ്റ്റേഷനോട് റെയിൽവേ അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ സി ആർ മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒക്ടോബർ 26 ന് രാവിലെ 8മുതൽ രാത്രി 8വരെ രാപ്പകൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ 103 റെയിൽവേ സ്റ്റേഷനുകളിൽ വരുമാനത്തിൽ 23ആം സ്ഥാനത്തും യാത്രക്കാരുടെ എണ്ണത്തിൽ പതിമൂന്നാം സ്ഥാനവും 2022 -23 വർഷത്തെ വാർഷിക കണക്കനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോട് അധികാരികൾ അവഗണനയാണ് അനുവർത്തിച്ചു വരുന്നത്.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ചെന്നൈയും മെയിൽ കേരള എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കോവിഡ് കാലത്ത് നിർത്തലാക്കിയ രാജ്യറാണി മാംഗ്ലൂർ എന്നീ ട്രെയിനുകളുടെ തെക്കോട്ടുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാപ്പകൽ സത്യാഗ്രഹം നടത്തുന്നത്. 26 രാവിലെ 8 മണിക്ക് എ എം ആരിഫ് എംപി രാപ്പകൽ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും, റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ നജീം മണ്ണേൽ അധ്യക്ഷത വഹിക്കും .എൻ കെ പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽസുരേഷ് എം പി എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ഡോ.സുജിത്ത് വിജയൻപിള്ള, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനിൽ എസ് കല്ലേലി ഭാഗം, വസന്ത രമേശ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ ബിന്ദുരാമചന്ദ്രൻ ഒ മിനിമോൾ, പിഎം സയ്യിദ്, യു ഉല്ലാസ് , വി.സദാശിവൻ, മിനിമോൾ നിസാം, , എം ഷെമി,ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ റെയിൽവേ യാത്രക്കാർഎന്നിവർ പങ്കെടുക്കും