സ്വാതന്ത്ര്യസമരസേനാനി എ പാച്ചന്‍ അനുസ്മരണ സമ്മേളനം നടന്നു

Advertisement

കരുനാഗപ്പള്ളി . വിശപ്പിനു മുന്നിൽ വിഭാഗീയ ചിന്തകൾക്ക് അർത്ഥമില്ലന്നും വിശപ്പ് എന്ന വികാരത്തിന് മുമ്പിൽ കറുത്തവനെന്നോ വെളുത്തവനെന്നോ വിവിധ ജാതി മതവിഭാഗങ്ങളിൽ പെട്ടവരെന്ന വേർതിരിവില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കരുനാഗപ്പള്ളിയിൽ സ്വാതന്ത്ര്യസമരസേനാനി എ പാച്ചന്റെ 19-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അസമത്വത്തിനെതിരെയുള്ള പോരാട്ടം കേരളത്തിൽ തുടങ്ങിവച്ചത് അയ്യാ വൈകുണ്ഠസ്വാമിയുടെ നേതൃത്വത്തിലാണ്. പിന്നീട് ശ്രീനാരായണ ഗുരുവിനെ പോലെയുള്ളവർ പോരാട്ടം തുടർന്നു. അസമത്വങ്ങൾക്കെതിരെ എല്ലാവരും ഒരുമിച്ചു പോരാടിയ ചരിത്രമാണ് കേരളത്തിലുള്ളത്. അത്തരം പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ എ പാച്ചനെപ്പോലുള്ളവർക്ക് മഹാൻമാർക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വിദ്യാരംഭ ദിനത്തിൽ സ്വന്തം സമൂഹത്തിൽ നിന്നും ഉയർന്നുവന്ന അതിശക്തമായ എതിർപ്പുകളെ സധൈര്യം നേരിട്ട സാവിത്രി ഭായി ഫൂലൈയെ സ്മരിക്കാതെ കടന്നു പോകാൻ ആവില്ല..

എ പാച്ചൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡി ചിദംബരൻ അധ്യക്ഷനായി. കെ ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് പി രാമഭദ്രൻ സ്വാഗതം പറഞ്ഞു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പാച്ചൻ സ്മാരക അവാർഡ് കെ എം സലിംകുമാറിന് മന്ത്രി സമാനിച്ചു. അഡ്വ ഷാനവാസ് ഖാൻ അനുസ്മരണ പ്രഭാഷണം നടത്തി. സി ആർ മഹേഷ് എംഎൽഎ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ സി രാജൻ, എസ് സുധീശൻ ,എം അൻസാർ, അഡ്വ കെ എ ജവാദ്, അഡ്വ പ്രഹ്ലാദൻ,എ എ അസീസ്, രാജൻ വെമ്പിളി, അഡ്വ കെ വേലായുധൻ പിള്ള, എസ് ജയകുമാർ, ശൂരനാട് അജി, ബോബൻ ജി. നാഥ് തുടങ്ങിയവർ സംസാരിച്ചു.
എസ് സുവർണ്ണകുമാർ, കെ.പി വിശ്വവൽസലൻ, ഡോ.കണ്ണൻ കന്നേറ്റി, ഇന്ദം ശങ്കരി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

Advertisement