മത്സ്യ വ്യാപാരത്തെ ചൊല്ലി തര്‍ക്കം; യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍

Advertisement

കൊല്ലം. നീണ്ടകര ഹാര്‍ബറില്‍ മത്സ്യ വ്യാപാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. നീണ്ടകര, സ്റ്റീഫന്‍ ലാന്റില്‍ ജോണ്‍ മകന്‍ സാവിയോ(31) ആണ് ചവറ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം ശക്തികുളങ്ങര സ്വദേശിയായ ലൂക്ക് ഇഗ്നേഷ്യസും പ്രതിയുടെ പിതാവും തമ്മില്‍ മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സാവിയോയും പിതാവും സഹോദരനും ചേര്‍ന്ന് വൈകിട്ടോടെ നീണ്ടകര ഹാര്‍ബറില്‍ വച്ച് കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി എത്തി ലൂക്കിനെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ചെവിക്ക് പരിക്കേല്‍ക്കുകയും പല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്യ്തു. ഇത് കൂടാതെ മൊബൈല്‍ ഫോണിനും വാച്ചിനും കേട് വരുത്തുകയും ചെയ്യ്തു.

ചവറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പിതാവിനെയും സഹോദരനെയും നേരത്തേ പിടികൂടിയിരുന്നു. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവില്‍ പോയ സാവിയോയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement