ശൂരനാട്. ശൂരനാട് തെക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്‍റെ ചുമതല ഏല്‍ക്കല്‍ ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തുവെന്ന് പുതിയ പ്രസിഡന്റ് ആര്‍ ഡി പ്രകാശ് പറഞ്ഞു. വലിയ വിഭാഗം ബഹിഷ്കരിച്ചുവെന്നത് കുപ്രചരണമാണ്.
അതുപോലെ ബാങ്ക് നിയമനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലില്ല. നിയമനതീരുമാനത്തില്‍ വ്യാജ ഒപ്പ് എന്ന് പറഞ്ഞത് ശരിയല്ല. 9 ൽ 5 പേർ ഒറിജിനൽ ഒപ്പ് തന്നെ ഇട്ടതാണ്.
- ഹൈക്കോടതിയിൽ നിലവിൽ യാതൊരു കേസും ഇല്ല. ഇത് സംബന്ധിച്ച് ഒരു കേസും ഹൈക്കോടതി സ്വീകരിച്ചിട്ടില്ല. ഹൈക്കോടതി ഇത് സംബന്ധിച്ച് നൽകിയ ഉത്തരവിന്റെ കോപ്പിയില്‍ ഇത് വ്യക്തമാണ്.
- കൊല്ലം ജോയിന്റ് രജിസ്റ്റാർ നിയമനം സംബന്‌ധിച്ച നടപടി ക്രമങ്ങൾ പരിശോധിച്ച് യാതൊരുതെറ്റും ഇല്ല എന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. നിയമനം സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട് എന്നും മണ്ഡലത്തില്‍ കോണ്‍ഗ്രസ് കരുത്തോടെ മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് ആർ.ഡി.പ്രകാശ് പറഞ്ഞു.