ശാസ്താംകോട്ട തടാകത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങളും മണലൂറ്റും നിരോധിച്ച്് ജില്ലാ കളക്ടര്‍ ഉത്തരവായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11,12,19 എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും പടിഞ്ഞാറെ കല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും പൊതു ഓടകളിലേക്ക് വീടുകളിലെയും ഹോട്ടലുകളിലെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെയും മാലിന്യങ്ങള്‍ ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കായലില്‍ കുളിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും തുടങ്ങിയ കായല്‍ മലിനീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കായലില്‍ നിന്നും മത്സ്യബന്ധനം നടത്തുന്നതും തടാകത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കൃഷി നടത്തുന്നതിനെകുറിച്ചും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃത ഖനന പ്രവര്‍ത്തനങ്ങളും മണലൂറ്റും നാല് മാസത്തേക്കാണ് നിരോധനം. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ റവന്യൂ, പോലീസ് പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും.