ശാസ്താംകോട്ട. ഭരണിക്കാവ് ടൗണ്‍ മുങ്ങി കടകളില്‍ വെള്ളം കയറി

Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് ടൗണ്‍ മുങ്ങി കടകളില്‍ വെള്ളം കയറി. വൈകിട്ടുപെയ്ത പെരുമഴയിലാണ് റോഡു നിറഞ്ഞ് വെള്ളം കടകളില്‍ കയറിയത്. മഴപെയ്താല്‍ ഒഴുക്കുവെള്ളം മുസലിയാര്‍ ഫാമിലേക്കും അതുവഴി പടിഞ്ഞാറ് തോട്ടിലേക്കുമാണ് പോയിരുന്നത്. എന്നാല്‍ പെട്ടെന്ന് പെയ്തു നിറഞ്ഞ ജലം ഒഴുകിപ്പോകാന്‍ സമയം പോരാതെ വന്നതും ഓടകള്‍ അടഞ്ഞതുമാണ് പ്രശ്നമായത്.

പെട്ടെന്ന് പെയ്ത മഴ യാത്രക്കാരെയും വല്ലാതെ വലച്ചു.