കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് കരുതല്‍ തടവിലാക്കി. 2016 മുതല്‍ കൊല്ലം സിറ്റി പരിധിയിലെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം, തൃക്കടവൂര്‍ വില്ലേജില്‍ തേവള്ളി പുതുവല്‍ പുരയിടത്തില്‍ മെല്‍ബിന്‍(33) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്.
കൊലപാതകശ്രമം, സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം, നരഹത്യ, കൈയ്യേറ്റം, ആക്രമണം, ആയുധം കൊണ്ടുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.