മയക്കുമരുന്ന് കടത്ത് കേസ്; ഒളിവിലായിരുന്ന പ്രതി പിടിയില്‍

Advertisement

ചവറ: ചവറ പാലത്തിന് സമീപം ഉയര്‍ന്ന അളവില്‍ മയക്ക് മരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞ് വന്ന പ്രതി പിടിയിലായി. പത്തനാപുരം, പട്ടാഴി, രോഹിണിയില്‍ വിദീപ്(24) ആണ് ചൊവ്വാഴ്ച അഹമ്മദാബാദില്‍ നിന്നും ചവറ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാര്‍ച്ച് മാസം ചവറ പാലത്തിന് സമീപത്ത് നിന്നും 207.9 ഗ്രാം എംഡിഎംഎ കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് നജ്മല്‍ഖാന്‍, സെയ്ദാലി, അല്‍ത്താഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്കിയിരുന്നത് വിദീപ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഗോപാലകൃഷ്ണന്‍ എസ്‌സിപിഓമാരായ അനില്‍, രജീഷ് എന്നിവരടങ്ങുന്ന പ്രത്യേക
അന്വേഷണ സംഘം രൂപീകരിച്ച് ഇയാള്‍ക്കായുള്ള തെരച്ചില്‍ നടത്തി വരികയായി
രുന്നു. തുടര്‍ന്ന് ഇയാള്‍ അഹമ്മദാബാദില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ്
സംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement