കുണ്ടറ: യുഎഇയില്‍ കെട്ടിട സമുച്ചയത്തിന് മുകളില്‍ നിന്നും വീണു മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്‌കാരം നാളെ നടക്കും. അഞ്ചാലുംമൂട്, പെരിനാട് ചിറ്റയം നെല്ലിവിള തെക്കതില്‍ സജി ഭവനില്‍ പൗലോസ് ജോര്‍ജിന്റേയും ആശാ പൗലോസിന്റേയും മകന്‍ റൂബന്‍ (സച്ചു,17) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചേംബര്‍ ഓഫ് കൊമേഴ്‌സിനടുത്തുള്ള കെട്ടിടത്തിലെ 6-ാം നിലയില്‍ നിന്ന് വീണതെന്നാണ് നിഗമനം. പുലര്‍ച്ചെ 5-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഇഞ്ചവിള പെരിനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. പിതാവ് പൗലോസ് അജ്മാനില്‍ സംരഭകനാണ്. അമ്മ ആശ ദുബൈ അല്‍തവാറില്‍ നഴ്സാണ്. സഹോദരങ്ങള്‍: രൂത്ത്, റുബീന. കുടുംബസമേതം യുഎഎയിലായിരുന്നു താമസം.