കരുനാഗപ്പള്ളി. റെയിൽവേ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ആർ മഹേഷ് എംഎല്‍എ രാപ്പകൽ സത്യാഗ്രഹ സമരം നടത്തി. വർഷത്തിൽ 17 ലക്ഷത്തിലധികം യാത്രക്കാരിൽ നിന്നും ഏഴരക്കോടി രൂപയോളം രൂപ വാർഷിക വരുമാനമുള്ള കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനക്കെതിരെയായിരുന്നു സത്യാഗ്രഹ സമരം.റയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നിർത്തലാക്കിയ ട്രെയിനുകൾ പുന:സ്ഥാപിക്കുക, ചെന്നൈ മെയിൽ, കേരള എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയവയായിരുന്നു ആ വശ്യങ്ങൾ .
ഇതു സംബന്ധിച്ച് മാസങ്ങൾക്ക് മുൻപ് റെയിൽവേ തി രു വ ന ന്തപുരം ഡിവിഷണൽ മാനേജർ ഓഫീസിന് മുന്നിൽ സി.ആർ മഹേഷ് എംഎല്‍എ, കോവൂർ കുഞ്ഞുമോൻ.സുജിത് വിജയൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിപ്പ് നിവേദനം നൽകിയിരുന്നു. ഫലം കാണാതെ വന്നപ്പോഴാണ് രണ്ടാം ഘട്ട സമരമെന്ന തരത്തിൽ എംഎല്‍എ രാപ്പകൽ .സത്യാഗ്രഹം നടത്തിയത് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽമൂന്നാം ഘട്ട സമരമെന്ന നിലയിൽ എ.എം ആരിഫ് MP യുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട്ആരിഫ് എംപി പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി, എന്‍കെ പ്രേമചന്ദ്രൻ എംപി ,എംഎല്‍എ മാരായ കോവൂർ കുഞ്ഞുമോൻ, സുജിത് വിജയൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.