ശാസ്താംകോട്ട : മൈനാഗപ്പള്ളിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് ശാപമോക്ഷമാകുന്നു.വെളളിയാഴ്ച രാവിലെ 10ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.ഒരു വർഷം മുമ്പ് തന്നെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചിരുന്നങ്കിലും ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു.കരുനാഗപ്പള്ളി – ശാസതാംകോട്ട റോഡിൽ
മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിന് സമീപം ശുചിത്വമിഷൻ്റെ 2021-22
വർഷത്തെ പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്.ഒരു വർഷം മുമ്പ് തന്നെ മുഴുവൻ പണികളും പൂർത്തിയായങ്കിലും വൈദ്യുതി – വാട്ടർ കണക്ഷനുകൾ ലഭിച്ചിരുന്നില്ല. സാങ്കേതിക തടസങ്ങളായിരുന്നു കാരണം.ഇവ പരിഹരിച്ച് 6 മാസം കഴിഞ്ഞിട്ടും ഉദ്ഘാടനത്തിന് വിഐപിമാരെ കിട്ടാഞ്ഞതിനാലാണത്രേ തുറന്ന് നൽകിയിയിരുന്നില്ല.5 ശുചി മുറികളും ക്യാൻ്റീൻ നടത്താനുള്ള സൗകര്യങ്ങളും അടക്കമുള്ള വഴിയോര വിശ്രമ കേന്ദ്രമാണിത്.