ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം തടത്തിൽ മുക്കിന് സമീപം പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് (വഴിയിടം) നാടിന് സമർപ്പിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷത വഹിച്ചു.ടേക്ക് എ ബ്രേക്ക് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി കൈമാറി.അസി.എഞ്ചീനിയർ ഫസീല റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ് കല്ലേലിഭാഗം,വൈസ് പ്രസിഡന്റ് ബി.സേതു ലക്ഷ്മി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സജിമോൻ,ഷീബ സിജു, പഞ്ചായത്തംഗങ്ങളായ അനന്ദു,ബിന്ദു മോഹൻ,ബിജുകുമാർ , മൈമൂനത്ത് നജീബ്,ലാലീ ബാബു, ഷാജി ചിറക്കുമേൽ,ഷിജിന നൗഫൽ, റാഫിയ നവാസ്,അനിത അനീഷ്, രജനി സുനിൽ,വർഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ,ബിജി കുമാരി , അജി ശ്രീക്കുട്ടൻ,ഷഹുബാനത്ത്.വൈ,
സെക്രട്ടറി ഷാനവാസ്, അസി.സെക്രട്ടറി സിദ്ദീക്ക്,മുൻ അസി.എഞ്ചിനീയർ ലക്ഷ്മി, സിഡിഎസ് ചെയർപേഴ്സൺ അമ്പിളി ,ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അനിൽ എന്നിവർ പ്രസംഗിച്ചു.