കരുനാഗപ്പള്ളി: കരുനാഗപ്പള്ളി യുപിഎസില്‍ ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു, റോട്ടറി ക്ലബ്ബു എസ്എംസിയും ചേര്‍ന്നാണ് സമ്മാനങ്ങള്‍ നല്‍കിയത്.
ലഹരിമുക്ത ഭാരതം എന്ന വിഷയത്തില്‍ നടന്ന ചിത്രരചനാമത്സത്തില്‍ മൂക്ക് കൊണ്ടും താടി കൊണ്ടും ചിത്രം വരച്ച് യുആര്‍എഫ് ലോക റെക്കോര്‍ഡ്, ഏഷ്യന്‍ ലോക റെക്കോര്‍ഡ്, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ബ്രിട്ടീഷ് ലോക റെക്കോര്‍ഡ് എന്നിവയില്‍ ഇടം പിടിച്ച ആറാം ക്ലാസ് വിദ്യാര്‍ത്ഥി സജ്ഞയ് സുനിലിനെയും മൂക്ക് കൊണ്ടും താടി കൊണ്ടും ചിത്രം വരച്ച് ഏഷ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ച ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അളകനന്ദയെയും ആദരിച്ചു.
വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക് സി പി ആശാന്‍ സ്മാരക ഗ്രന്ഥശാല ട്രോഫികള്‍ നല്‍കി, സ്‌കൂള്‍ ലൈബ്രറിയിലേക്ക് റോട്ടറി ക്ലബ്ബ് സംഭാവന ചെയ്ത പുസ്തകങ്ങള്‍ ക്ലബ്ബ് പ്രസിഡന്റ് ജയകുമാര്‍ ഹെഡ്മിസ്ട്രസ് ജമീലയ്ക്ക് കൈമാറി. ചടങ്ങില്‍ എസ്എംസി അംഗം ഓമനക്കുട്ടന്‍, റൊട്ടേറിയന്‍ മനോജ് അധ്യപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.