ആര്യൻ പാടത്തു വൈദ്യുതിക്കായി എം എൽ എ ഫണ്ടിൽ നിന്നും 6.65ലക്ഷം രൂപ അനുവദിച്ചു

Advertisement

കരുനാഗപ്പള്ളി. ഏകദേശം 20വർഷംനീണ്ട കാത്തിരിപ്പിനോടുവിൽ ആര്യൻ പാടത്ത് വൈദ്യുതി എത്തുന്നു. സി ആർ മഹേഷ്‌ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചു ഉത്തരവായത്.20വർഷം മുൻപ് ആര്യൻ പാടത്തു പമ്പ് ഹൗസും ട്രാൻസ്‌ഫോർമറും സ്ഥാപിച്ചത്.20എച്ച് പി യുടെ രണ്ട് മൊട്ടോ റുകളാണ് പമ്പ് ഹൗസിൽ ഉണ്ടായിരുന്നത്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 11 കെ വി ലൈനും ട്രാൻസ്ഫോമറും സ്ഥാപിച്ചു എന്നാൽ വൈദ്യുതി ലഭിച്ചില്ല പമ്പ്സെറ്റ് നിൽക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഇറിഗേഷൻ വകുപ്പും കെഎസ്ഇബിയും തമ്മിലുള്ള തർക്കമായിരുന്ന കാരണം.

മൂന്നു വർഷങ്ങൾക്കു മുമ്പ് എൻ ഒ സി ലഭിച്ചു അപ്പോഴേക്കും ട്രാൻസ്ഫോർമറും പമ്പ് സെറ്റും നശിച്ചു. ട്രാൻസ്ഫോർമറിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി സ്ഥാപിച്ച തൂണുകൾ നശിച്ച്,വൈദ്യുതി ലൈൻ പൊട്ടി വീഴുകയും ചെയ്തു. ഇവ പുനസ്ഥാപിക്കുന്നതിനായി കെഎസ്ഇബി 6.65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി. ആര്യൻ പാടം നെല്ലുൽപാദക സമിതിയുടെ നേതൃത്വത്തിൽ എംഎൽഎയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്തി വികസന ഫണ്ടിൽ നിന്നും 6.65 ലക്ഷം രൂപ അനുവദിക്കുന്നതിന് ഉത്തരവായത്.

പലയിടത്തും കൃഷി നിലയ്ക്കുമ്പോഴും പ്രതിസന്ധികളെ വെല്ലുവിളിച്ചാണ് ആര്യമ്പാടത്തെ കർഷകർ 300 ഏക്കറോളം പാടത്ത് ഇപ്പോഴും കൃഷി ചെയ്തുവരുന്നത് കഴിഞ്ഞവർഷം ഇരുപത് ടൺ നെല്ല് സപ്ലൈക്കോക്ക് നൽകുകയുണ്ടായി. മഴക്കാലത്ത് വെള്ളം കയറി വലിയ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത് വൈദ്യുതി ലഭിച്ചു മോട്ടോറുകൾ പ്രവർത്തനക്ഷമമാകുന്നതോടെ മഴക്കാലത്ത് അധികമായി എത്തുന്ന വെള്ളം പമ്പ് ചെയ്യുകയാനും വേനൽക്കാലത്ത് പാടശേഖരത്തിലേക്കു വെള്ളം എത്തിക്കുവാനും കഴിയുന്നു. കെ എസ് ഇ ബി കരുനാഗപ്പള്ളി എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് നിർവഹണ ചുമതല.

Advertisement