സി ബി എസ് ഇ കലോൽസവ് 2023 രണ്ടാം ഘട്ടം തുടങ്ങി

Advertisement

കൊട്ടാരക്കര.കൊല്ലം ജില്ലാ സഹോദയാ സ്കൂൾ കോംപ്ലെക്സസ് സി. ബി. എസ്. ഇ. കലോൽസവ് 2023. രണ്ടാം ഘട്ടം കൊട്ടാരക്കര കാർമൽ റെസിഡൻഷ്യൽ സ്കൂളിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ സഹോദയാ പ്രസിഡന്റ് ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊട്ടാരക്കര മുൻസിപാലിറ്റി ചെയർമാൻ എസ്. ആർ രമേഷ് മുഖ്യ പ്രഭാഷണം നടത്തി.

കൊല്ലം ജില്ലയിലെ 32 സ്കൂളുകളിൽ നിന്നായി 2500 ൽ അധികം വിദ്യാർത്ഥികൾ 3 ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ പങ്കെടുക്കും. 9 സ്റ്റേജുകളിലായി 96 ഇനങ്ങളിൽ

മത്സരം നടക്കും. കലോത്സവത്തിന്റെ ഒന്നാം ഘട്ടം ഈകഴിഞ്ഞ 21 ന് ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക്

സ്കൂളിവച്ച് നടന്നു. 29 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊല്ലം റൂറൽ എസ്. പി. ശ്രീ എം എൽ സുനിൽ ഐ. പി.

എസ് മുഖ്യ അതിഥി ആയിരിക്കും. കൊല്ലം ജില്ലാ സഹോദയാസെക്രട്ടറി ഡോ. സുഷമാ മോഹൻ, രക്ഷാധികാരി ശ്രീ ജേക്കബ്ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ ബാബു നായർ, ശ്രീ ഹരി മുരളീധരൻ, ശ്രീ ചന്ദ്രകുമാർ എസ്, ശ്രീ അനിൽകുമാർ,

ശ്രീ കെ. ജയകുമാർ, ശ്രീ ജിജോ ജോർജ്ജ്, ശ്രീ സാബു അമ്പാറ, ശ്രീമതി ഗീതാ നായർ എന്നിവർ സംസാരിച്ചു.

ശ്രീമതി മഞ്ജു രാജീവ്, പ്രിസിപ്പാൾ സെന്റ് മേരീസ് സ്കൂൾ, ശ്രീമതി നിഷ എസ്. പ്രിൻസിപ്പാൾ എം.ജി. എം

സ്കൂൾ, ശ്രീമതി ഷെമി ബീഗം പ്രിൻസിപ്പാൾ അൽ അമീൻ സ്കൂൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement