കൊല്ലം സഹോദയ കലോത്സവം അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളിന് കലാകിരീടം

Advertisement

കൊല്ലം : ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടന്ന കൊല്ലം സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗ്ഗോത്സവ് 2023 അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ 899 പോയിന്റ് നേടി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കലാ കിരീടം നേടി.

ആതിഥേയരായ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 778 പോയിന്റ് നേടി രണ്ടാം സ്ഥാനവും, തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ സ്‌കൂള്‍ 750 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്ന്, മൂന്ന്, നാല് കാറ്റഗറികളില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂളും, കാറ്റഗറി രണ്ടില്‍ അഞ്ചല്‍ ആനന്ദഭവന്‍ സ്‌കൂളും ചാമ്പ്യന്മാരായി. കാറ്റഗറി ഒന്നില്‍ ആയൂര്‍ സെന്റ് ആന്‍സ് സ്‌കൂളും, കാറ്റഗറി രണ്ടില്‍ തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ സ്‌കൂളും, മൂന്ന്, നാല് കാറ്റഗറികളില്‍ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളും ഫസ്റ്റ് റണ്ണറപ്പ് നേടി. കാറ്റഗറി ഒന്നില്‍ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളും, രണ്ട്, മൂന്ന് കാറ്റഗറികളില്‍ കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളും, കാറ്റഗറി നാലില്‍ തിരുവനന്തപുരം സര്‍വ്വോദയ സെന്‍ട്രല്‍ സ്‌കൂളും സെക്കന്റ് റണ്ണറപ്പ് നേടി. വിജയികള്‍ക്ക് സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു ഓവറോള്‍ട്രോഫി കൈമാറി. സമാപന യോഗത്തില്‍ കലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ.എബ്രഹാം തലോത്തില്‍, ജനറല്‍ സെക്രട്ടറി ബോണിഫസ്യ വിന്‍സെന്റ്, ട്രഷറര്‍ ഫാ. വിന്‍സെന്റ് കാരിക്കല്‍ ചാക്കോ, സഹോദയ ഭാരവാഹികളായ കെ.എം. മാത്യു, ഡോ. എബ്രഹാം കരിക്കം, റ്റി. ഗിരികുമാര്‍, ഷിബു സക്കറിയ, രേഖ എന്നിവര്‍ പങ്കെടുത്തു.

Advertisement