ധൂർത്തും പൊള്ളതരവും കേരളീയം യുഡിഎഫ് ബഹിഷ്ക്കരിക്കും

Advertisement

ശാസ്താംകോട്ട.പാർലമെന്റ് ഇലക്ഷൻ മുന്നിൽ കണ്ട്സർക്കാർ ചിലവിൽ ഇലക്ഷൻ പ്രചരണം നടത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന കേരളീയം പരിപാടി യു.ഡി.എഫ് ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ജമിനി ആഡിറ്റോറിയത്തിൽ എം.എൽ.എ വിളിച്ച് ചേർത്ത സംഘടക സമിതി യു .ഡി.എഫ് ബഹിഷ്ക്കരിച്ചിരുന്നു.ധൂർത്തും പൊള്ളതരവും
കേരളീയം യു.ഡി.എഫ് ബഹിഷ്ക്കരിക്കും


കെ.എസ്.ആർ.ടി.സി ജീവനകാരുടെ ഒരു മാസത്തെ ശമ്പളവും രണ്ട് മാസത്തെപെൻഷനും പാവപ്പെട്ടവരുടെ ക്ഷേമ പെൻഷനും, സാന്ത്വന പരിചരണ രോഗികൾക്കും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ എത്തുന്നവർക്കും മരുന്ന് വാങ്ങാനായി നീക്കിവെച്ചതും പഞ്ചായത്തുകളിൽഭവന നിർമ്മാണവും വീട് മെയിന്റൻസും റോഡ്, തോട് അടക്കമുള്ള മരാമത്ത് പണി കൾ പൂർത്തീകരിച്ചവർക്ക്
പണം മാറി കൊടുക്കാൻ കഴിയാതെയും
ഘട്ടം ഘട്ടമായി പണി നടത്തുമ്പോൾ ഗഡുക്കളായി നൽകാറുള്ള പദ്ധതിവിഹിതം ഗുണ ഭോക്താക്കൾക്ക് മാറി കൊടുക്കാൻ കഴിയാതെ
പദ്ധതി പ്രവർതത്തനം പാതിവഴിയിൽ ഉപേക്ഷിച്ച് ബുദ്ധിമുട്ടുമ്പോഴാണ് സർക്കാർ 7 ദിവസത്തേക്ക് 70 കോടി രൂപ ചിലവാക്കി കേരളീയം സംഘടിപ്പിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഈ വർഷത്തെ പ്ലാൻ അലോട്ട്മെന്റ് 217 കോടി രൂപയിൽ എഴ് മാസം കൊണ്ട് സർക്കാർ നൽകിയത് 18 കോടി രൂപ മാത്രമാണന്നും മാവേലി സ്റ്റോറുകളിൽ ആവശ്യ സാധനങ്ങൾ പോലും നൽകാൻ പണമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്ന സർക്കാർ അനാവശ്യമായി പണം ചിലവഴിച്ച് ധൂർത്ത് നടത്തുകയാണ്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ചിലവിൽ നടത്തുന്ന മന്ത്രിമാരുടെ നിയോജകമണ്ഡലം പര്യടനം, ജനസദസ് എന്നിവയിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ആരും പങ്കെടുക്കാതെ പണം ധൂർത്തടിക്കുന്നതും പൊള്ളതരങ്ങൾ ചൂണ്ടികാണിച്ച് നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ “കുറ്റവിചാരണ സദസ്സുകൾ” നടത്തുമെന്നും ബ്ലോക്ക് പ്രസിഡന്റ്
വൈ .ഷാജഹാൻ പറഞ്ഞു.

Advertisement