കൊല്ലം: വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. തങ്കശ്ശേരി ലൈറ്റ്ഹൗസ് റോഡ് തുണ്ടുപറമ്പില്‍ ആന്റണി പാട്രിക്(67) ആണ് മരിച്ചത്. പള്ളിത്തോട്ടത്ത് നിന്നും കഴിഞ്ഞ ദിവസം രാത്രി 7.30ന് മത്സ്യബന്ധനത്തിന് പോയതാണ് ആന്റണി. പുലര്‍ച്ചയോടെ തിരികെ കാണാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥിരമായി ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം മത്സ്യബന്ധനത്തിന് പോയിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തങ്കശ്ശേരി ഹോളി ക്രോസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി ആന്റണി. മക്കള്‍: ആന്റേഴ്സണ് പാട്രിക്, ആന്‍ മേരി പാട്രിക്. മരുമകന്: ജെനിന് ജോസഫ്.