കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ പതിമൂന്ന് വര്‍ഷം തടവിന് കൊട്ടാരക്കര അതിവേഗ കോടതി ശിക്ഷിച്ചു. ചിതറ വളവുപച്ച വളവുപാറ ഷമീലാ മന്‍സിലില്‍ നവാസ് (38)നെയാണ് ശിക്ഷിച്ചത്.
പുനലൂര്‍ ഡിവൈഎസ്പി ചാര്‍ജ് ചെയ്ത കേസില്‍ വാദി ഭാഗത്തിന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു.സി. തോമസ് ഹാജരായി. ബലാത്സംഗത്തിന് 10 വര്‍ഷം തടവും 20,000 രൂപ പിഴയും പോക്‌സോ കേസില്‍ 3 വര്‍ഷം തടവും 5000 രൂപ പിഴയുമായിട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടു ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2018-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസുള്ള പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പുനലൂര്‍ ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. പ്രതിക്ക് വേണ്ടി അഡ്വ. വി. ജയകുമാറാണ് കോടതിയില്‍ ഹാജരായത്.