കേരളത്തിൻറെ തകർന്ന സമ്പദ്ഘടനയ്ക്ക് പുത്തൻ ഉണർവ് പകരാൻ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകണം,മന്ത്രി വി മുരളീധരൻ

Advertisement

ശാസ്താംകോട്ട:കാർഷിക മേഖലയിൽ അടക്കം കേരളത്തിൻറെ തകർന്ന സമ്പദ്ഘടനയ്ക്ക് പുത്തൻ ഉണർവ് പകരാൻ കേന്ദ്രസർക്കാരിൻറെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കാകണമെന്ന് കേന്ദ്രപാർലമെൻററി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ .ശാസ്താംകോട്ട മാസ്റ്റേഴ്സ് ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 കർഷകർപരമ്പരാഗത കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിൽ .ചട്ടങ്ങൾ പാലിച്ചുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ സംസ്ഥാനത്ത് കർഷകരുടെ കയ്യിൽ എത്തുന്നില്ല.കർഷക ആത്മഹത്യകൾ ഏറി വരികയാണ് .ഈ സാഹചര്യത്തിലാണ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രസക്തി.കർഷക സമ്പദ് വ്യവസ്ഥ സുതാര്യമാക്കാനാണ് കേന്ദ്രസർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത് .ജി 20 ഉച്ചകോടിയിൽ കർഷകരുടെ വിഷയങ്ങൾ ചർച്ചാവിഷയമാക്കാൻ കേന്ദ്ര കൃഷി മന്ത്രാലയത്തിനായി .ഇതിൻറെ അടിസ്ഥാനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങാനുള്ള പ്രചോദനം ഉണ്ടായത്. കർഷകർ രാഷ്ട്രീയം മറന്ന് കേന്ദ്രത്തിന്റെ ഈ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു.കർഷകർ സ്വയം വിപണി കണ്ടെത്തി ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്.കൂട്ടായ പ്രവർത്തനത്തിലൂടെ പ്രൊഡ്യൂസർ കമ്പനി സജീവമായാൽ കൃഷിക്ക് താങ്ങുവില ലഭിക്കും മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ ആകും .ഇന്ന് നിലവിലുള്ള കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ വായ്പ നൽകലും തിരിച്ചടവും മാത്രംശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

   കർഷകർ രാസവളത്തെ പ്രോത്സാഹിപ്പിക്കരുതെന്നാണ് കേന്ദ്ര നിലപാട്.അത്യാവശ്യഘട്ടങ്ങളിൽ മാത്രം രാസവളം ഉപയോഗിക്കുകയും ജൈവവളത്തിന്റെ പ്രസക്തി കർഷകരിൽ എത്തിക്കാൻ രാജ്യവ്യാപകമായുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

എം എഫ് സി പി ചെയർമാൻ കെ ബിജു അധ്യക്ഷത വഹിച്ചു.നിസ ജനറൽ സെക്രട്ടറി ഡോക്ടർ സി സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.കേരള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോക്ടറെ എം ലേഖ മുഖ്യപ്രഭാഷണം നടത്തി.പത്തനംതിട്ട ജില്ല കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേരി കെ അലക്സ് ,അജയകുമാർ ജി ,സുധീഷ് കുമാർ ,ഡോക്ടർ സുരേഷ് കുമാർ ,വിദ്യ ടി നായർ തുടങ്ങിയവർ സംസാരിച്ചു

Advertisement