ലഹരി വ്യാപാരത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം

Advertisement

കൊല്ലം സിറ്റി പരിധിയിൽ ലഹരി വ്യാപാരത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

കൊല്ലം:കൊല്ലം സിറ്റി പരിധിയിൽ ലഹരി വ്യാപാരം,വിതരണം എന്നിവ നടത്തുന്നവരെ കുറിച്ച് വ്യക്തവും കൃത്യവുമായ വിവരങ്ങൾ നൽകുന്നവർക്ക് അർഹമായ പാരിതോഷികം നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ മെറിൻ ജോസഫ് അറിയിച്ചു.ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുക്കുന്ന ലഹരി വസ്തുവിന്റെ അളവിന് ആനുപാതികമായിട്ടായിരിക്കും
പാരിതോഷികം നൽകുന്നത്.വിവരങ്ങൾ കൈമാറുന്നവരെ സംബന്ധിച്ചുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.വിവരങ്ങൾ അറിയിക്കേണ്ട നമ്പർ:9497980220.