കൊല്ലo .ലഹരി മരുന്ന് വ്യാപാരിയായ സുഡാൻ സ്വദേശി റാമി പിടിയിൽ. കൊല്ലo ഈസ്റ്റ് പോലീസാണ് ബാംഗ്ലൂരിൽ നിന്നും റാമിയെ പിടികൂടിയത്. വ്യാവസായിക അടിസ്ഥാനത്തിൽ ലഹരി മരുന്ന് ശേഖരിച്ച് ഇടനിലക്കാർ വഴി വിതരണം ചെയ്യുന്നതിൽ പ്രധാനിയാണ് റാമിയെന്ന് പോലീസ്
കൊല്ലം ഈസ്റ്റ് പൊലീസ് അടുത്തിടെ പിടികൂടിയ 75 ഗ്രാം എം ഡി എം എ കേസിൻ്റെ തുടരന്വേഷണമാണ് സുഡാൻ സ്വദേശിയുടെ അറസ്റ്റിൽ ചെന്നെത്തിയത്.കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് ഇരവിപുരം സ്വദേശി ബാദുഷ പൊലീസ് പിടിലായത്.പിന്നാലെ ഇടനിലക്കാരിയായ ആഗ്നസെന്ന യുവതിയെ പൊലീസ് വലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വ്യാപാരിയായ സുഡാൻ സ്വദേശിയായ റാമിയെ കുറിച്ച് ഈസ്റ്റ് പോലീസിന് വിവരം ലഭിക്കുന്നത്. കൊല്ലം എസിപി പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം ബാംഗ്ലൂരിൽ എത്തിയാണ് റാമിയെ അറസ്റ്റ് ചെയ്തത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കു ന്ന വൻ ലഹരി മരുന്ന് മാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ റാമിയെന്ന് പോലീസ് പറഞ്ഞു. വ്യാവസായിക അടിസ്ഥാനത്തിൽ ലഹരി മരുന്ന് ശേഖരിച്ച് ഇടനിലക്കാർ വഴി മറ്റ് സംസ്ഥാനങ്ങളിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് രീതി. വരും ദിവസങ്ങളിലും കൂടുതൽ നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.