കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം തൊടിയൂർ ജിഎച്ച്എസ്എസിൽ കൊടിയേറി

Advertisement

കരുനാഗപ്പള്ളി. ഉപജില്ല സ്കൂൾ കലോത്സവത്തിന് തൊടിയൂർ ജി.എച്ച്.എസ്.എസിൽ കൊടിയേറി.
ഉദ്ഘാടന സമ്മേളനം സി ആര്‍ മഹേഷ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഇഒ ശ്രീമതി. ശ്രീജാ ഗോപിനാഥ് സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ – സീരിയൽ ആർട്ടിസ്റ്റ് പ്രമീൽ സിദ്ധാർത്ഥ് കലാദീപം തെളിയിച്ചു.

മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റ്റി രാജീവ്, വസന്താ രമേശ് , ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക്‌,തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷബ്ന ജാവേദ് , സി.ഒ കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം കെ ധർമ്മദാസ് ,പി.ടി.എ പ്രസിഡന്റ് ജി. അജിത് കുമാർ ,എസ്എംസി ചെയർമാൻ ഉണ്ണികൃഷ്ണ പിള്ള ,പ്രിൻസിപ്പൽ ജി.പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് സുസ്മി എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്വീകരണ കമ്മറ്റി കൺവീനർ സലാം. എ നന്ദി രേഖപ്പെടുത്തി. നാലു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം നവംബർ 2 ന് സമാപിക്കും.

Advertisement