ഗ്രന്ഥശാലാതീർത്ഥാടനത്തിന്റെ ചരിത്രവുമായി ഗ്രാമസൗഹൃദശാല

Advertisement

കരുനാഗപ്പള്ളി. സഞ്ചരിക്കുന്ന സർവകലാശാല എന്നറിയപ്പെട്ടിരുന്ന നീലകണ്ഠതീർത്ഥപാദരുടെ ചരിത്രം പങ്കുവെച്ച് കരുനാഗപ്പള്ളിയിൽ ഗ്രാമസൗഹൃദശാല സംഘടിപ്പിച്ചു.മഹാഗുരുവർഷം 2024ന്റെ ഭാഗമായി പുതിയകാവ് നീലകണ്ഠ തീർത്ഥപാദാശ്രമത്തിലാണ് സൗഹൃദശാല നടന്നത്.

സ്വശിഷ്യന്റെ സമാധി സ്ഥാനമായ ഇവിടെയാണ് ചട്ടമ്പിസ്വാമികൾശിവ ലിംഗ പ്രതിഷ്ഠ നടത്തിയത്. നൂറു വർഷം മുമ്പ് ഇന്ത്യയിലെ പ്രസിദ്ധമായ ആരാധനാലയങ്ങൾ സന്ദർശിച്ച നീലകണ്ഠതീർത്ഥപാദർ നിരവധി ഗ്രന്ഥശാലകളിലുമെത്തി പണ്ഡിതരുമായി ചർച്ച നടത്തുകയുണ്ടായി.പുസ്തകങ്ങളിലൂടെ മനുഷ്യനെ ശുദ്ധീകരിക്കാമെന്നു പറഞ്ഞ തീർത്ഥർ നിരവധി വായനാകുറിപ്പുകൾ എഴുതിയിരുന്നു. മഹാഗുരു ചട്ടമ്പിസ്വാമികളുടെ പ്രധാനശിഷ്യനായ തീർത്ഥരുടെ ജീവചരിത്രമാണ് മലയാളത്തിലുണ്ടായ ആദ്യത്തെ വലിയ ജീവചരിത്രമെന്നും സൗഹൃദശാല അനുസ്മരിച്ചു. തീർത്ഥപാദ ദർശനത്തെക്കുറിച്ച് ഡോ. സുരേഷ് മാധവ്, എം. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എം. സി. ഗോവിന്ദൻകുട്ടി, വിഷ്ണുവേണുഗോപാൽ എന്നിവർ മഹാഗുരു സന്ദേശം നൽകി.പന്മന ആശ്രമം പ്രതിനിധി ജി. ബാലചന്ദ്രൻ മഹാഗുരുപാഠം അവതരിപ്പിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ വി. രവികുമാറിനെ ഗ്രാമസൗഹൃദശാലാ പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. അനന്തകൃഷ്ണൻ, മുരളീഗാനൻ, അരുൺബാബു, രതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement