കേരള സർവകലാശാല ക്രോസ് കൺട്രി മത്സരങ്ങൾ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ

Advertisement

ശാസ്താംകോട്ട.കേരള സർവകലാശാല ക്രോസ് കൺട്രി മത്സരങ്ങൾ ശാസ്താംകോട്ട കെ എസ് എം ഡി ബി കോളേജിൽ വച്ച് നവംബർ 1, 2 തീയതികളിൽ നടത്തുന്നു .കേരള സർവകലാശാലയുടെ കീഴിലുള്ള നൂറിൽപരം കോളേജുകളിൽ നിന്നുള്ള പുരുഷ വനിത കായിക താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വക്കേറ്റ് ജി മുരളീധരൻ മത്സരങ്ങൾഫ്ലാഗ് ഓഫ് ചെയ്യും . മഹാരാഷ്ട്രയിലെ എസ് ആർ റ്റി എം നന്തേദ് സർവകലാശാലയിൽ വെച്ച് നടക്കുന്ന അന്തർ സർവകലാശാല മത്സരങ്ങൾക്കുള്ള കേരള സർവകലാശാല ടീമിനെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും