യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസ് പിടിയിലായി. കൂട്ടിക്കട, താഴത്ത് ചേരി, ശിവ മന്ദിരത്തില്‍, സുനില്‍ കുമാര്‍ (37), കൂട്ടിക്കട, ആയിരംതോങ്ങ്, വിഷ്ണു (31) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വാളത്തുങ്കല്‍ സ്വദേശി
മനോജിനെയാണ് ഇവര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
ഈ മാസം 8ന് മനോജിന്റെ സുഹൃത്തായ അമ്പുവും സുനിലും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായപ്പോള്‍ മനോജ് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചിരുന്നു. ഈ വിരോധത്തില്‍ ആണ് പ്രതികള്‍ മനോജിനെ കുത്തി പരിക്കേല്‍പ്പിച്ചത്. തര്‍ക്കത്തില്‍ മറ്റൊരാള്‍ ഇടപെട്ടതിലുള്ള വിരോധത്തില്‍ സുനില്‍, കൂട്ട് പ്രതിയായ വിഷ്ണുവിനെ വിളിച്ച് വരുത്തി ഇരുവരും ചേര്‍ന്ന് മനോജിനെ ആക്രമിക്കുകയായിരുന്നു.
മനോജിന്റെ പരാതിയില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇവര്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തി വരവെ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.