പടിഞ്ഞാറെ കല്ലട. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണനേയും ഗ്രാമപഞ്ചായത്തിനേയും നിരന്തരം മോശപ്പെടുത്തിയും അപവാദങ്ങൾ പ്രചരിപ്പിച്ചും അടിസ്ഥാനരഹിത വാർത്തകൾ സൃഷ്ടിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായ പരാതിയില്‍ യുട്യൂബർ പടിഞ്ഞാറെ കല്ലട വലിയപാടം സോപാനത്തിൽ സുരേഷ് കുമാറിനെതിരെ ശാസ്താംകോട്ട ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തു.
നിശാഗന്ധി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റിനേയും പഞ്ചായത്തിനേയും നിരന്തരം ആക്ഷേപിക്കുന്നതായാണ് ഹര്‍ജി. ഇത് പിന്നീട് ഫേസ്ബുക്കിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നു. പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് യൂട്യൂബ് ഉപയോഗിക്കുന്നത് എന്നും ആരോപിച്ചു. ഇതിനെതിരെ ഡോ. സി. ഉണ്ണികൃഷ്ണൻ ശാസ്താംകോട്ട കോടതിയിൽ അഡ്വക്കേറ്റ് സൈജു കോശി മുഖേന ഫയൽ ചെയ്ത മാനനഷ്ട കേസിലാണ് കോടതി യൂട്യൂബർക്കെതിരെ കേസെടുത്തിട്ടുള്ളത്. നവമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തണമെന്നും 10 ലക്ഷം രൂപാ നഷ്ടപരിഹാരം നല്‍ക ണമെന്നുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒട്ടേറേ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ളയാളാണ് സുരേഷ് കുമാർ എന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.