മണ്‍റോത്തുരുത്ത് സ്റ്റേഷനില്‍ ഫുട് ഓവർ ബ്രിഡ്‌ജും രണ്ടാം പ്ലാറ്റ് ഫോമിന് മേൽക്കൂരയും അനുവദിച്ചതായി കൊടിക്കുന്നില്‍

Advertisement
  കൊല്ലം.മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്   ഫോമുകളെ  ബന്ധിപ്പിച്ചുകൊണ്ട് ഫുട് ഓവർ ബ്രിഡ്‌ജ്‌ നിർമ്മിക്കുന്നതിന് 2.23 കോടി രൂപയും  രണ്ടാം  പ്ലാറ്റ് ഫോമിന് മേൽക്കൂര പണിയുന്നതിന് 12 ലക്ഷം രൂപയും അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു.

   ഉയരം കുറഞ്ഞ ഒന്നാം പ്ലാറ്റ് ഫോമിലും  രണ്ടാം പ്ലാറ്റ്  ഫോമിലും നിന്ന് യാത്രക്കാർക്ക് ട്രെയിൻ കയറുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ലെവൽ  ഉയർത്തി. അതോടെ യാത്രക്കാർക്ക് റെയിൽവേ ട്രാക്ക് മറികടക്കുന്നതിന് കഴിയാത്ത സാഹചര്യം ഉണ്ടായി മാത്രമല്ല കൂടെ കൂടെ ട്രെയിൻ സർവീസുകൾ ഉള്ളതുമൂലം ട്രാക്കിലൂടെ മറികടക്കുന്നത്  ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും എന്നതുകൊണ്ട്   യാത്രക്കാർക്ക് പടി കയറി ഇറങ്ങി പ്ലാറ്റ് ഫോമിലേക്ക് പോകാനുള്ള സൗകര്യത്തിനായി ഫുഡ് ഓവർ ബ്രിഡ്‌ജ്‌ നിർമ്മിക്കണമെന്ന്  നിരന്തരം ആവശ്യപ്പെട്ടിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജരുടെമീറ്റിങ്ങിലും ഡിവിഷണൽ റെയിൽവേ മാനേജർ  മൺട്രോതുരുത്ത് സന്ദർശിച്ചപ്പോഴും യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് നേരിട്ട് ബോധ്യപ്പെടു ത്തിയതിന്റെ  അടിസ്ഥാനത്തിലാണ് 2.23 കോടി രൂപ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ റെയിൽവേ അനുമതി നൽകിയതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

വേഗത്തിൽ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ രണ്ടാം പ്ലാറ്റ് ഫോമിൽ മേൽക്കൂര ഇല്ലാത്തതിനാൽ മഴയും പ്രതികൂല കാലാവസ്ഥയുമുണ്ടാകുമ്പോൾ യാത്രക്കാർക്ക് മേൽക്കൂര ഇല്ലാത്തതിന്റെ പ്രശ്‌നം ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്നാണ് രണ്ടാം പ്ലാറ്റ് ഫോമിൽ യാത്രക്കാർക്ക് സൗകര്യ പ്രദമായ രീതിയിൽ പ്ലാറ്റ് ഫോം ഷെൽട്ടർ നിർമ്മിക്കാൻ തുക അനുവദിച്ചതെന്നും എം പി അറിയിച്ചു.

       ഫുട് ഓവർ ബ്രിഡ്‌ജിന്റെയും പ്ലാറ്റ് ഫോം ഷെൽട്ടറിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് വേണ്ട ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എംപി അറിയിച്ചു.കൂടാതെ മൺട്രോതുരുത്ത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമുകൾ 24 കോച്ചുകളുള്ള ട്രെയിനുകൾ  നിർത്താൻ കഴിയുന്ന തരത്തിൽ നീളം കൂട്ടുന്നതിന് വേണ്ടിയുള്ള നടപടികളും  തിരുവനന്തപുരം ഡിവിഷന്റെ ഭാഗത്തുനിന്നും  ആരംഭിച്ചതായി എം പി അറിയിച്ചു
Advertisement