ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും

Advertisement

കുന്നത്തൂർ മണ്ഡലം കോൺഗ്രസ്സ്
കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,മണ്ഡലം പ്രസിസന്റ് ശശിധരൻ,കുന്നത്തൂർ പ്രസാദ്,റ്റി.എ സുരേഷ്കുമാർ,അമൃദത്ത്,ഉദയൻ,
ഷിബു എന്നിവർ പങ്കെടുത്തു.

ചിറ്റുമല കോൺഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ചിറ്റുമല ജംഗ്ക്ഷനിൽ അനുസ്മരണ യോഗവും പുഷ്പാർച്ചന നടന്നു.കെപിസിസി അംഗം കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രൻ കല്ലട,വിനോദ് വില്ലത്ത്,കോശി അലക്സ്,എസ്.സതീഷ്,ജതിൻ സി.എസ്,ജോൺസൻ വൈദ്യൻ, ദേവദാസ് ,നാരായണൻ,ഗോപകുമാർ എന്നിവർ സംസാരിച്ചു.

പടിഞ്ഞാറേക്കല്ലട കോൺഗ്രസ്
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 39-ാമത് രക്ത സാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും കടപുഴയിൽ നടത്തി.മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു.കല്ലട ഗിരീഷ് കുന്നിൽ ജയകുമാർ, ഗീവർഗ്ഗീസ്,കിഷോർ,ദിനകർ കോട്ടക്കുഴി,ബാലചന്ദ്രൻ,
തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ, പ്രദീപ്,ശ്രീധരൻ,ഗോപകുമാർ, ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള,ജാസ്മിൻ, അംബുജാക്ഷിയമ്മ,ശിവപ്രസാദ്
എന്നിവർ സംസാരിച്ചു.

പള്ളിച്ചന്ത കോൺഗ്രസ് ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും പ്രസിഡന്റ് ജോർജ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ ആചരിച്ചു.ശൂരനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നളിനാക്ഷൻ,
സരസചന്ദ്രൻ പിള്ള,ഗ്രിഗറി,അഡ്വ. പി.ജി ഫിലിപ്, സചീന്ദ്രൻ,വത്സമ്മ,രാജു എന്നിവർ പ്രസംഗിച്ചു.

വേങ്ങ പ്രിയദർശിനി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിന സമ്മേളനവും പുഷ്പാർച്ചനയും നടന്നുപ്രസിഡന്റ് പ്രശാന്ത്
പ്രണവത്തിന്റെ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിലാൽ.ജി,വിഷ്ണു ഓമനക്കുട്ടൻ,അഭിരാമി,രത്നാകരൻ ,ഗിരീഷ് കുമാർ,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.


ശാസ്താംകോട്ട:കുന്ന ത്തൂർ, ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായിഇന്ദിരാ ഗാന്ധി 39-ാം മത് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ, പി. നൂർ ദീൻ കുട്ടി, രവി മൈനാഗപ്പള്ളി, ഗോകുലം അനിൽ, വർഗ്ഗീസ് തരകൻ , പെരുവേലിക്കര ഗോപകുമാർ , സലാം പുതുവേൽ, ജോൺസൺ വൈദ്യൻ,എസ്..ബീന കുമാരി , ജയശ്രീരമണൻ റഷീദ് പള്ളിശ്ശേരി ക്കൽ, എസ്.എ.നിസാർതുടങ്ങിയവർ പ്രസംഗിച്ചു

Advertisement