സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽപ്രതിഷേധദിനാചരണവും യോഗവും നടത്തി

Advertisement

ശാസ്താംകോട്ട. ആറു ഗഡുക്ഷാമബത്താ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസിപ്പ് അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ടൗണിൽ പ്രതിഷേധ പ്രകടനവും, ശാസ്താംകോട്ട സബ് ട്രഷറിയ്ക്ക് മുന്നിൽ യോഗവും നടത്തി.

സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ മുഹമ്മദ് കുഞ്ഞ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർ ത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.ഷാജഹാൻ, കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കാരക്കാട് അനിൽ,സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കളായ, എൻ സോമൻ പിള്ള, ബാബുരാജൻ,ശൂരനാട് വാസു, എം അബ്ദുൽ സമദ്, ശങ്കരപ്പിള്ള, ലീലാമണി, വിഎൻ. സദാശിവൻ പിള്ള, എം ജോർജ്, എൽ മറിയാമ്മ, അസുറാ ബീവി, നാസർ ഷാ, രാജീവ് കുമാർ, രാജീവ് പെരുംപുറത്ത്,കെ രാമകൃഷ്ണപിള്ള,അശോകൻ മൺറോ, ജോൺ മാത്യു,സുരേഷ് ബാബു, എച് എ.സലീം, മാത്യു വട്ടവിള, എസ് സുധീന്ദ്രൻ, എൻ സഹദേവൻ, സൈറസ് പോൾ, ശിവൻപിള്ള എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട ടൗണിൽ നടന്ന പ്രകടനം യോഗ സ്ഥലമായ സബ് ട്രഷറി മുന്നിൽ സമാപിച്ചു.

Advertisement